ജിഎല്‍പിഎസ് കൊന്നക്കാട് സ്ക്കൂള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Friday, 8 August 2014

സാക്ഷരം ആരംഭിച്ചു

സാക്ഷരം ആരംഭിച്ചു.
         കൊന്നക്കാട് ഗവണ്‍മെന്‍റ്  എല്‍ പി സ്കൂളില്‍   സാക്ഷരം വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ ശ്രീ ടി പി തമ്പാന്‍ ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയര്‍മാന്‍ ശ്രീ പ്രമോദ് എന്‍ അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് അബ്രാഹം സ്വാഗതം പറഞ്ഞ ചടങ്ങിന് നിരവധി പ്രമുഖര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കുട്ടികളുടെ രക്ഷിതാക്കളടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.16 കുട്ടികളാണ് പ്രത്യേക പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 മണി വരെയും 3.30 മുതല്‍ 4.00 മണി വരെയുമാണ് പരിശീലനം.  

3 comments:

  1. ഫോട്ടോസ് കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും...

    ReplyDelete
  2. ബ്ലോഗ് ഹെഡ്ഡര്‍ ഒന്നു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്... ഹെഡ്ഡര്‍ ഇമേജില്‍ സ്ക്കൂളിന്റെ അഡ്രസ്സ്, ഇമെയില്‍ എന്നിവ കൂടി ഉള്‍പ്പെടുത്താവുന്നതാണ്... പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  3. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ

    ReplyDelete

അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍