ജിഎല്‍പിഎസ് കൊന്നക്കാട് സ്ക്കൂള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Saturday, 25 October 2014

           ഗാന്ധിജയന്തി ദിനാചരണം   

കൊന്നക്കാട് ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.എസ് എം സി അംഗങ്ങള്‍ സ്കൂള്‍ പരിസരം ശുചീകരിച്ചു.കുട്ടികള്‍ക്കായി ഗാന്ധിക്വിസ് മത്സരം  നടത്തി.എല്‍ പി വിഭാഗത്തില്‍ സ്കൂളിലെ തന്നെ കുട്ടിയായ അഖിലേഷ് എസ് ഒന്നാം സ്ഥാനം നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മഹാത്മാപുരുഷ സ്വയംസഹായ സംഘം സ്പോണ്‍സര്‍ ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജു കട്ടക്കയം
സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Monday, 22 September 2014






19-09-2014       BLOG INAGURATION  G.L.P.SCHOOL KONNAKKAD

Thursday, 11 September 2014

സാക്ഷരം - പത്രവാര്‍ത്ത

കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.

Friday, 8 August 2014

സാക്ഷരം ആരംഭിച്ചു

സാക്ഷരം ആരംഭിച്ചു.
         കൊന്നക്കാട് ഗവണ്‍മെന്‍റ്  എല്‍ പി സ്കൂളില്‍   സാക്ഷരം വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ ശ്രീ ടി പി തമ്പാന്‍ ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയര്‍മാന്‍ ശ്രീ പ്രമോദ് എന്‍ അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് അബ്രാഹം സ്വാഗതം പറഞ്ഞ ചടങ്ങിന് നിരവധി പ്രമുഖര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കുട്ടികളുടെ രക്ഷിതാക്കളടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.16 കുട്ടികളാണ് പ്രത്യേക പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 മണി വരെയും 3.30 മുതല്‍ 4.00 മണി വരെയുമാണ് പരിശീലനം.